അഹമ്മദാബാദ്: വോട്ട് ചെയ്ത ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ബിജെപിയുടെ ചിഹ്നം ഉയര്‍ത്തിയ നരേന്ദ്ര മോഡിക്കെതിരേ പോലീസ് കേസെടുത്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് അഹമ്മദാബാദ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നരേന്ദ്ര മോഡി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്കിയിരുന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനാണ് ബിജെപിയുടെ ചിഹ്നവുമായി മോഡിയെത്തിയതെന്ന് ആരോപണത്തില്‍ പറയുന്നു. വോട്ട് ചെയ്ത ശേഷം വാര്‍ത്താസമ്മേളനം നടത്തുന്നതും ചട്ട ലംഘനമാണെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നു. മോഡിക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു.













Discussion about this post