ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏഴാംഘട്ടത്തില്‍ റിക്കാര്‍ഡ് പോളിംഗ്. ഗുജറാത്ത്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ബിജെപി നേതാക്കളായ നരേന്ദ്ര മോഡി, എല്‍.കെ. അഡ്വാനി, മുരളി മനോഹര്‍ ജോഷി, രാജ്നാഥ് സിം ഗ്, ഉമാ ഭാരതി തുടങ്ങിയവരാണ് ഇന്നു ജനവിധി തേടിയവരില്‍ പ്രമുഖര്‍. ഗുജറാത്തില്‍ വഡോദരയില്‍ 70 ശതമാനം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ ഗാന്ധിനഗറിലും അഹമ്മദാബാദിലും 62 ശതമാനം വീതം പോളിംഗ് രേഖപ്പെടുത്തി. വഡോദരയില്‍ ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും കോണ്‍ഗ്രസിന്റെ മധുസൂദന്‍ മിസ്ത്രിയുമാണ് ജനവിധി തേടുന്നത്. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി ഗുജറാത്തിലെ ഗാന്ധിനഗറില്‍ മത്സരിക്കുന്നു. യുപിയിലെ ലക്നോയില്‍ 56 ശതമാനവും റായ്ബറേലിയില്‍ 52 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. റായ്ബറേലിയിലാണു കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി ജനവിധി തേടുന്നത്. പശ്ചിമബംഗാളില്‍ 81 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആന്ധ്രയില്‍ വൈകുന്നേരം ഏഴുമണി വരെ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പഞ്ചാബില്‍ 73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ബിഹാറില്‍ 60 ശതമാനം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തി.
Discussion about this post