ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റേഷനിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായതായി റിപ്പോര്‍ട്ട്. ട്രെയിനിനുള്ളില്‍ ഒളിച്ചിരുന്ന രണ്ടുപേരെയാണ് പിടികൂടിയത്. സ്ഫോടനത്തെ തുടര്‍ന്ന് പോലീസ് റെയില്‍വേ സ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സ്ഫോടനത്തില്‍ ഇവര്‍ക്കു പങ്കുണ്േടാ എന്ന കാര്യം അന്വേഷിച്ചുവരികയാണ്. രാവിലെ 7.15 ഓടെയാണ് തമിഴ്നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. ഗോഹട്ടി-ബാംഗളൂര്‍ എക്സ്പ്രസ് റെയില്‍വേ സ്റേഷനില്‍ എത്തിയതിനു പിന്നാലെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരു യുവതി മരിച്ചു. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്. 14 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്.
Discussion about this post