രോഹ: മഹാരാഷ്ട്രയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 15 യാത്രക്കാര്‍ മരിച്ചു. നൂറോളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30 ഓടെ ദിവാ-സാവന്തവദി എക്‌സ്പ്രസ് ട്രെയിനാണ് പാളം തെറ്റിയത്. കൊങ്കണ്‍ പാതയില്‍ മഹാരാഷ്ട്രയിലെ റയാഗഡ് ജില്ലയിലെ രോഹ റെയില്‍വേ സ്റ്റേഷനും നഗോതാനേ റെയില്‍വേ സ്റ്റേഷനും ഇടയിലാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്.
എഞ്ചിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. ട്രെയിന്‍ ടണലില്‍ പ്രവേശിച്ചപ്പോഴാണ് അപകടം സംഭവിച്ചത്. ട്രെയിന്റെ ഏതാനും കോച്ചുകള്‍ ടണലില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ് നടക്കുന്നത്. പരിക്കേറ്റവരെ രോഹയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടകാരണം അറിവായിട്ടില്ല.
Discussion about this post