ന്യൂഡല്‍ഹി: അഴിമതിക്കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക സംരക്ഷണം നല്കുന്ന വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഉദ്യോഗസ്ഥതലത്തിലെ വിവേചനം ശരിയല്ലെന്നും ജസ്റ്റിസ് ആര്.എം. ലോധ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു.
ജോയിന്റ് സെക്രട്ടറി മുതലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാമെന്നും കോടതി അറിയിച്ചു. അഴിമതിയാണ് രാജ്യം നേരിടുന്ന എറ്റവും കനത്ത വെല്ലുവിളി. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെതില്ലെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അഴിമതിക്കാര്‍ നിയമനടപടി നേരിടണം. കുറ്റക്കാരെന്നു കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Discussion about this post