തിരുവനന്തപുരം: അടുത്ത വര്‍ഷം നടക്കുന്ന 35-ാം ദേശീയ ഗെയിംസില്‍ പരമാവധി മെഡല്‍ നേടാന്‍ യത്‌നിക്കണമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തൈക്കാട് ഗസ്റ്റ്ഹൗസില്‍ നടന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഗെയിംസില്‍ നടക്കുന്ന 36 ഇനങ്ങളില്‍ പരമാവധി എണ്ണത്തില്‍ മുന്നിലെത്താന്‍ ശ്രമിക്കണം. ഇതിനായി വിവിധ കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാവണം. സര്‍ക്കാര്‍ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. സങ്കുചിത താല്പര്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ കായികരംഗത്തെ ഉയര്‍ച്ചയ്ക്കായി ഓരോരുത്തരും പ്രവര്‍ത്തിക്കണം. ഇന്ത്യയിലെ കായികരംഗത്ത് നേതൃസ്ഥാനം നല്‍കിയവരും നല്‍കാന്‍ പ്രാപ്തിയുള്ളവരും കേരളത്തിലുണ്ട്. കുട്ടികള്‍ക്ക് തുടക്കത്തിലേതന്നെ അത്യാധുനിക രീതിയിലുള്ള പരിശീലനം നല്‍കി ഉന്നതങ്ങളിലെത്താന്‍ പ്രാപ്തരാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. വി.ശിവന്‍കുട്ടി എം.എല്‍.എ. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ്, സെക്രട്ടറി ഡോ.ബിനുജോര്‍ജ്ജ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post