ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തിനുള്ള പാരിസ്ഥിതിക അനുമതിയും തീരദേശ സംരക്ഷണ നിയമത്തിലെ ഭേദഗതിയും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിനു അധികാരമുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍.
എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ച് പരിഗണനയിലുള്ളതിനാല്‍ ഈ ഹര്‍ജികളും അവിടെ വാദം കേള്‍ക്കുന്നതാണ് ഉചിതമെന്നും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി ഹാജരായ അഭിഭാഷകന് വിവേക് ചിബ് അറിയിച്ചു.
തീരദേശ സംരക്ഷണ നിയമത്തിന്റെ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഡല്‍ഹിയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിനു അധികാരമില്ലെന്നു വിഴിഞ്ഞം തുറമുഖം അധികൃതര്‍ വാദിക്കുന്നതിനെ തള്ളിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്.
Discussion about this post