തിരുവനന്തപുരം: രാഷ്‌ട്രീയ ഭീഷ്‌മാചാര്യന്‍ കെ.കരുണാകരന്റെ ഭൗതിക ദേഹം വിലാപയാത്രയായി ദേശീയപാതവഴി കരുണാകരന്റെ രാഷ്ട്രീയ തട്ടകമായ തൃശ്ശൂരിലേക്ക് കൊണ്ടുപോയി. അന്ത്യയാത്രയ്‌ക്കിടയില്‍ കൊല്ലം കന്റോണ്‍മെന്റ് മൈതാനി,ആലപ്പുഴ ടൗണ്‍ഹാള്‍, എറണാകുളം,വൈറ്റില എന്നിവിടങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ആദരാഞ്‌ജലി അര്‍പ്പിക്കുന്നതിനുള്ള സൗകര്യമൊരുക്കും.
ശനിയാഴ്‌ച തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിക്കും. സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ശനിയാഴ്‌ച കേരളത്തിലെത്തും. പൂങ്കുന്നത്ത് കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിന്റെ വളപ്പില്‍ പത്‌നി കല്യാണിക്കുട്ടിയമ്മയുടെ ശവകുടീരത്തിന് സമീപത്തായിരിക്കും ശനിയാഴ്‌ച ഉച്ചയോടെ കരുണാകരനും ചിതയൊരുങ്ങുക.
Discussion about this post