ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പിന്തുണച്ച് മുഖ്യ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍ രംഗത്തെത്തി. വിവാദങ്ങളോട് പ്രധാനമന്ത്രി മൌനം പാലിച്ചത് മനപ്പൂര്‍വമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. പല വിവാദങ്ങളോടു പ്രധാനമന്ത്രിക്ക് പ്രതികരിക്കാമായിരുന്നു. പക്ഷേ അദ്ദേഹം നിശബ്ദത പാലിച്ചത് തന്റെ മാന്യത കൊണ്ടാണെന്നും ടി.കെ.എ. നായര്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മൌനം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. പ്രതികരിക്കാതിരുന്നത് അദ്ദേഹത്തിന്റെ ശക്തിയില്ലായ്മയായി കാണരുത്. സ്ഥാനമൊഴിഞ്ഞാലും മനസിലെ രഹസ്യങ്ങള്‍ അദ്ദേഹം പുറത്തുവിടില്ലെന്നും നായര്‍ കൂട്ടിച്ചേര്‍ത്തു.













Discussion about this post