ന്യൂഡല്‍ഹി: സഹാറ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. സുപ്രീം കോടതി ജസ്റീസ് ജെ.എസ്. ഖേഹറാണ് കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്മാറിയത്. സഹാറ കേസ് പരിഗണിക്കുമ്പോള്‍ സമ്മര്‍ദമുണ്ടെന്ന് നേരത്തെ ജസ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജസ്റീസ് ജെ.എസ്. ഖേഹറിന്റെ പിന്മാറ്റം. ജസ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ ഇന്നു വിരമിക്കുന്ന സാഹചര്യത്തില്‍ കേസ് പുതിയ ബഞ്ചിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ മാറ്റുന്ന ബഞ്ചില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്നാണ് ജസ്റീസ് ജെ.എസ്. ഖേഹര്‍ ആവശ്യപ്പെട്ടത്. സഹാറയുമായി ബന്ധപ്പെട്ട ഒരു കേസും തന്റെ ബഞ്ചിന് നല്കരുതെന്നും അദ്ദേഹം നല്കിയ കത്തില്‍ അറിയിച്ചു. സഹാറ മേധാവി സുബ്രതോ റോയ്ക്കെതിരായ കേസില്‍ രണ്ടു ജഡ്ജിമാരും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. തുക കെട്ടിവയ്ക്കാനാകാത്ത സാഹചര്യത്തില്‍ ജാമ്യാപേക്ഷകള്‍ തള്ളി സുബ്രതോയെ ജയിലിലടയ്ക്കാനുള്ള തീരുമാനം ഇവര്‍ സ്വീകരിച്ചിരുന്നു.













Discussion about this post