തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യുഡിഎഫിന് 12ഉം എല്‍ഡിഎഫിന് എട്ടും സീറ്റുകള്‍ ലഭിച്ചു. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ശശി തരൂര്‍ 15,470 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചു. ബി.ജെ.പിയിലെ ഒ. രാജഗോപാലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടമായിരുന്നു തിരുവനന്തപുരത്ത്. രാജഗോപാല്‍ വോട്ടെണ്ണലിന്‍റെ അവസാന നിമിഷം വരെയും ജയസാധ്യത നിലനിര്‍ത്തി. കേന്ദ്രമന്ത്രിമാരായ കെ വി തോമസ്, കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇ അഹമ്മദ് എന്നിവരും വിജയിച്ചവരില്‍പ്പെടുന്നു.
പ്രമുഖ നേതാക്കളായ പിസി ചാക്കോ, എംപി വീരേന്ദ്രകുമാര്‍, കെ സുധാകരന്‍, എം.എ ബേബി, മാത്യു ടി തോമസ് എന്നിവരാണ് പരാജയപ്പെട്ടവരില്‍ പ്രമുഖര്‍. ചാലക്കുടിയില്‍ ചലച്ചിത്രതാരം ഇന്നസെന്‍റ് വിജയിച്ചു.
Discussion about this post