മുംബൈ : ലീലാ ഗ്രൂപ് സ്ഥാപകന്‍ ക്യാപ്റ്റന്‍ സി.പി കൃഷ്ണന്‍ നായര്‍ (93) അന്തരിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നുമണിയോടെ മുംബൈയിലെ ഹിന്ദുജ ആസ്പത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മൃതദേഹം മോര്‍ച്ചറിയില്‍.
ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലും ഇന്ത്യന്‍ആര്‍മിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ടെക്‌സ്റ്റൈല്‍ ബിസിനസിലൂടെ ഈ രംഗത്തോത്തിയ അദ്ദേഹം 1986 ല്‍ മുംബൈയില്‍ ലീലാ ഹോട്ടല്‍ സ്ഥാപിച്ചതോടെ ലോകമെങ്ങും വ്യാപിച്ച ഹോട്ടല്‍ ബിസിനസിനും തുടക്കമിട്ടു. 2013 ല്‍ ലീലാ ഗ്രൂപ്പ് ചെയര്‍മാന്‍ ഒഴിഞ്ഞ അദ്ദേഹം ഗ്രൂപ്പിന്റെ എമിറേറ്റ്‌സ് ചെയര്‍മാനായി വിശ്രമജീവിതം നയിക്കുകയായിരുന്നു. 2010 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹം ആദരിച്ചു. സംസ്‌കാരം നാളെ നടക്കും.
മക്കള്‍ : വിവേക് നായര്‍, ദിനേശ് നായര്‍. മരുമക്കള്‍ : മധു നായര്‍, ലക്ഷ്മി നായര്‍













Discussion about this post