ന്യുഡല്‍ഹി : പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെച്ചു. ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ ജനങ്ങളോട് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തെത്തുടര്‍ന്നു നടന്ന മന്ത്രിസഭായോഗത്തിനുശേഷം ഉച്ചക്ക് 12.30നാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് രാജിക്കത്ത് നല്‍കിയത്. തിരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്നും പുതിയസര്‍ക്കാരിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നതായും തന്‍റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു.
പ്രധാനമന്ത്രിയെന്ന നിലയില്‍ പത്ത് വര്‍ഷത്തെ സേവനത്തിനു ശേഷമാണ് ഡോ. മന്‍മോഹന്‍ സിംഗിന്‍റെ രാജി. 2004 മേയ് 22 നാണ് ഡോ. മന്‍മോഹന്‍സിംഗ് ആദ്യ തവണ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതല ഏറ്റത്. തുടര്‍ന്ന് 2009-ല്‍ രണ്ടാം തവണയും അദ്ദേഹം പ്രധാനമന്ത്രിസ്ഥാനത്തെത്തി.
തനിക്ക് എല്ലാം നല്‍കിയ രാജ്യത്തെ സേവിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സ്‌നേഹത്തിന് മരണം വരെയും നന്ദിയുള്ളവനായിരിക്കും അദ്ദേഹം വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷം നേട്ടങ്ങളുടേതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post