ഷില്ലോംഗ്: ഈസ്റ് ഗാരോ ഹില്‍ ജില്ലയില്‍ ചിയോക്ഗ്രേയില്‍ സായുധരായ അഞ്ചു ഗാരോ ഭീകരരെ സുരക്ഷാസേന വെടിവച്ചു കൊന്നു. പ്രദേശത്തെ ഒരു വീട്ടില്‍ യുണൈറ്റഡ് അചിക് ലിബറേഷന്‍ ആര്‍മിയില്‍പ്പെട്ട (യുഎഎല്‍എ) ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നു സംസ്ഥാന പോലീസിന്റെ പ്രത്യേക ടീമും സിആര്‍പിഎഫ് കോബ്ര കമാന്‍ഡോകളും സ്ഥലത്തെത്തിയപ്പോള്‍ ആക്രമിക്കപ്പെടുകയായിരുന്നെന്നു ഡിജിപി പറഞ്ഞു. തിരിച്ചു വെടിവച്ചതിനെത്തുടര്‍ന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
എന്നാല്‍, സംഘടനയുടെ തലവന്‍ നൊറോക് രക്ഷപ്പെട്ടു. സര്‍ക്കാരുമായി സമാധാനസന്ധി ഒപ്പിട്ട എഎന്‍വിസി ഗ്രൂപ്പ് അംഗമായിരുന്ന നൊറോക്ക് സംഘടനവിട്ടു പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ നവംബറില്‍ ആസാമിലെ ഗോളപ്പാരയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായി ഡിജിപി പറഞ്ഞു. എകെ സീരിസില്‍പ്പെട്ട മൂന്നു റൈഫിളുകളും ഒരു പിസ്റ്റളും സംഭവസ്ഥലത്തുനിന്നു പിടിച്ചെടുത്തിട്ടുണ്ട്.













Discussion about this post