അഹമ്മദാബാദ്: ആനന്ദിബെന്‍ പട്ടേല്‍ പുതിയ ഗുജറാത്ത് മുഖ്യമന്ത്രി. അഹമ്മദാബാദ് ടൗണ്‍ഹാളില്‍ നടന്ന ബി.ജെ.പി. എം.എല്‍.എ.മാരുടെ യോഗമാണ് ആനന്ദിബെന്‍ പട്ടേലിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. നരേന്ദ്ര മോദി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് ആനന്ദി ബെന്‍ പട്ടേലിനെ നേതാവായി തിരഞ്ഞെടുത്തത്.
നരേന്ദ്ര മോദി തന്നെയാണ് ആനന്ദി ബെന്‍ പട്ടേലിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് നിര്‍ദേശിച്ചത്. റവന്യൂ, നഗരവികസന വകുപ്പ് മന്ത്രിയായിരുന്ന ആനന്ദി ബെന്‍ പട്ടേല്‍ നേരത്തെ കേശുഭായി പട്ടേല്‍ മന്ത്രിസഭയിലും അംഗമായിരുന്നു.













Discussion about this post