ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉള്‍പ്പടെയുള്ള സാര്‍ക്ക് രാജ്യതലവന്‍മാരെ മോഡി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചു. നവാസ് ഷെരീഫ് ചടങ്ങിന് പ്രതിനിധിയെ അയച്ചേക്കുമെന്നാണ് സൂചന. രാഷ്ടപതി ഭവന്‍ അങ്കണത്തില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് രാജ്യങ്ങളിലെ നേതാക്കള്‍ക്ക് വിദേശകാര്യ സെക്രട്ടറി ക്ഷണകത്ത് അയച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ക്ഷണിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവാസ് ഷെരീഫ് മന്‍മോഹന്‍സിംഗിനെ തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചെങ്കിലും മന്‍മോഹന്‍സിംഗ് പങ്കെടുത്തിരുന്നില്ല. നവാസ് ഷെരീഫ് ചടങ്ങിന് പ്രതിനിധിയെ അയയ്ക്കാനാണ് സാധ്യത. അയല്‍ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് മോഡിയുടെ നീക്കം. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ബംഗഌദേശി കുടിയേറ്റക്കാരെക്കുറിച്ച് മോഡി പശ്ചിമ ബംഗാളില്‍ നടത്തിയ പ്രസംഗം ബംഗഌദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീനയെ പ്രകോപിപ്പിച്ചിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെ, ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍കിമൂണ്‍ തുടങ്ങിയവരുമായും മോഡി ഇന്നലെ ടെലിഫോണില്‍ സംസാരിച്ചിരുന്നു.
Discussion about this post