
കൊച്ചി: തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ മര്‍ദനമേറ്റ് ബിഹാര്‍ സ്വദേശി സത്നാം സിംഗ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതു സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജിയില്‍ പോലീസ് കേസ് ഡയറി സമര്‍പ്പിക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് കെ. രാമകൃഷ്ണന്‍ കേസ് ജൂണ്‍ 10ലേക്കു മാറ്റി.
മരണം സംബന്ധിച്ച് തിരുവനന്തപുരം മ്യൂസിയം പോലീസും കരുനാഗപ്പള്ളി പോലീസും രജിസ്റ്റര്‍ചെയ്ത കേസിന്റെ അന്വേഷണ ഡയറികളാണ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. സത്നാം സിംഗിന്റെ പിതാവ് ഹരീന്ദര്‍ സിംഗാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.












