തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മനസിലാക്കാന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം. സിപിഎം സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് അലോകന റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു നിരീക്ഷണം ഉണ്ടായത്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പുതിയ വോര്‍ട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കേരളത്തില്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ജാതി, സാമുദായിക സംഘടകളും യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതും തോല്‍വിക്ക് കാരണമായതായി പിണറായി അവതരിപ്പിച്ച റിപ്പോര്‍ട്ട് പറയുന്നു. ദേശിയ സാഹചര്യങ്ങളെക്കുറിച്ച് എസ്. രാമചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥനങ്ങളില്‍ സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത് ദേശിയതലത്തിലെ ദയനീയ പരാജയത്തിന് കാരണമായതായി രാമചന്ദ്രന്‍ പിള്ളയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Discussion about this post