തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാനുള്ള സാഹചര്യമുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പുള്ളതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ക്യാന്റീനുകള്‍, തട്ടുകടകള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.
ശുചിത്വമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ്/രജിസ്ട്രേഷന് മുന്നറിയിപ്പ് കൂടാതെ റദ്ദ് ചെയ്യും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം അനുശാസിക്കുന്നതരത്തിലുള്ള പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് ആരോഗ്യകാര്‍ഡ് ഉണ്ടായിരിക്കേണ്ടതും നഖങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും തലയുറയും കൈയുറയും ധരിക്കേണ്ടതുമാണ്. തിളപ്പിച്ചാറ്റിയ ശുദ്ധജലം മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചൂടോടുകൂടി മാത്രമേ വിളമ്പുവാനും ഉപയോഗിക്കുവാനും പാടുള്ളൂ. പാചകം ചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ മൂടിവയ്ക്കുവാനും ഇതില്‍ ഈച്ച തുടങ്ങിയ ജീവികള്‍ കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പരാതികള്‍ താഴെപ്പറയുന്ന ടോള്ഫ്രീനമ്പറിലോ അതത് ജില്ലകളിലെ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍മാരുടെയോ അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ (ഇന്റലിജന്‍സ്) മാരുടെ ഔദ്യോഗിക നമ്പറിലോ വിളിച്ചറിയിക്കാം. ടോള്‍ഫ്രീ നമ്പര്‍:1800-425-1125. ജില്ലകളിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ ഫോണ്‍ നമ്പര്‍ ചുവടെ. തിരുവനന്തപുരം-8943346181, കൊല്ലം-8943346182 ,പത്തനംതിട്ട- 8943346183, ആലപ്പുഴ-8943346184, കോട്ടയം-8943346185, ഇടുക്കി-8943346186, എറണാകുളം-8943346187, തൃശൂര്‍-8943346188, പാലക്കാട്-8943346189, മലപ്പുറം-8943346190, കോഴിക്കോട്-8943346191, വയനാട്-8943346192, കണ്ണൂര്‍-8943346193, കാസര്‍ഗോഡ്-8943346194. ജില്ലകളിലെ അസിസ്റ്റന്റ് കമ്മീഷര്‍ (ഇന്റലിജന്‍സ്) മാരുടെ ഫോണ്‍ നമ്പര്‍: തിരുവനന്തപുരം -8943346195, എറണാകുളം-8943346196, കോഴിക്കോട്-8943346197.
Discussion about this post