ന്യൂഡല്‍ഹി: തിങ്കളാഴ്ച അധികാരമേല്ക്കുന്ന നരേന്ദ്ര മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ബിജെപി നേതാവ് ഒ. രാജഗോപാല്‍. കേരളം അയിത്തം കല്പിച്ചിരിക്കുന്ന പാര്‍ട്ടി എന്തിന് മന്ത്രിയെ തരണമെന്നും അദ്ദേഹം ചോദിച്ചു.
മോഡിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ലെന്നു പറഞ്ഞത് നിര്‍ഭാഗ്യകരമായിപ്പോയെന്നും രാജഗോപാല്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ മനസ് ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.













Discussion about this post