ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് കനത്ത സുരക്ഷയ്ക്കായി പതിനായിരം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാഷ്ട്രപതിഭവനു ചുറ്റും വിന്യസിക്കുന്നത്. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി), നാഷണല്‍ സെക്യുരിറ്റി ഗാര്‍ഡ് (എന്‍എസ്ജി), അര്‍ധസൈനിക വിഭാഗം എന്നിവരെയാണ് സുരക്ഷാ ചുമതലയ്ക്കായി വിന്യസിച്ചിട്ടുള്ളതെന്ന് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മീഷണര്‍ എം.കെ. മീണ വ്യക്തമാക്കി. രാഷ്ട്രപതി ഭവനു ചുറ്റും നാലു വലയങ്ങളായാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിക്കുന്നത്. ന്യൂഡല്‍ഹി നഗരത്തില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടം കൂടി നില്ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.













Discussion about this post