ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യാവാചകം ചൊല്ലിക്കൊടുത്തു.
മോഡിക്കു പിന്നാലെ ബിജെപി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, വെങ്കയ്യ നായിഡു, നിഥിന്‍ ഗഡ്കരി, സദാനന്ദ ഗൗഡ, ഉമാ ഭാരതി, നജ്മ ഹെപ്ത്തുള്ള, ഗോപിനാഥ് മുണ്ടെ എന്നീ ബിജെപി നേതാക്കളും എല്‍ജെപി നേതാവ് രാംവിലാസ് പാസ്വാനും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തുടര്‍ന്ന് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ കല്‍രാജ് മിശ്ര, മേനകാ ഗാന്ധി, അനന്ദ്കുമാര്‍, രവിശങ്കര്‍ പ്രസാദ് എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ടിഡിപിയില്‍ നിന്നുള്ള ഗത്പതി രാജു, ശിവസേനയില്‍ നിന്നുള്ള അനന്ദ് ഗിഥേ, ശിരോമണി അകാലിദളില്‍ നിന്നുള്ള ഹര്‍സിമാത് കൗര്‍, മധ്യപ്രദേശ് ബിജെപി അധ്യക്ഷന്‍ നരേന്ദ്രസിംഗ് തോമര്‍, ജുവല്‍ ഒറാം, രാധാമോഹന്‍ സിംഗ്, തവര്‍ചന്ദ്ര ഗെലോട്ട്, സ്മൃതി ഇറാനി, ഡോ.ഹര്‍ഷവര്‍ധന്‍ എന്നിവര്‍ കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് മോഡി മന്ത്രിസഭയില്‍ അംഗങ്ങളായി.
തുടര്‍ന്ന് സ്വതന്ത്രചുമതലയുള്ള കാബിനറ്റ് മന്ത്രിമാരായി മുന്‍ കരസേന മേധാവി കൂടിയായ ജനറല്‍ വി.കെ.സിംഗ്, റാവു ഇന്ദ്രജിത്ത് സിംഗ്, സന്തോഷ്‌കുമാര്‍ ഗാംഗ്‌വാര്‍, ശ്രീപാദ് നായിക്, ധര്‍മേന്ദ്ര പ്രധാന്‍, സര്‍ബാനന്ദ് സോണ്‍വാല്‍, പ്രകാശ് ജാവദേകര്‍, പിയൂഷ് ഗോയല്‍, ഡോ. ജിതേന്ദ്ര സിംഗ്, നിര്‍മല സീതാരാമന്‍ എന്നിവര്‍ ചുമതലയേറ്റു.
സഹമന്ത്രിമാരായി ജി.എം.സിദ്ദേശ്വര, മനോജ് സിന്‍ഹ, നിഹാല്‍ ചന്ദ്, ഉപേന്ദ്ര കുശ്‌വഹ, തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ പൊന്‍ രാധാകൃഷ്ണന്‍, കിരണ്‍ റിജിജു, കൃഷന്‍പാല്‍ ഗുജാര്‍, സഞ്ജീവ്കുമാര്‍ ബല്യാന്‍, മന്‍സുഖ്ഭായി ബസ്വാ, റാവു സാഹബ് ദന്‍വേ, വിഷ്ണുദേവ് സായി, സുദര്‍ശന്‍ ഭഗത് എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സത്യാപ്രതിജ്ഞാ ചടങ്ങിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, ശ്രിലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെ, അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി, നേപ്പാള്‍ പ്രധാനമന്ത്രി സൂശില്‍ കൊയ്‌രാള, മാലദ്വീപ് പ്രസിഡന്റ് അബ്ദുള്ള യമീന്‍ തുടങ്ങിയ സാര്‍ക്ക് രാഷ്ട്രനേതാക്കള്‍ സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സീരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപി നേതാവുമായ എല്‍.കെ.അഡ്വാനി തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post