സാന്ത് കബീര്‍നഗര്‍(യുപി): ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 40 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗോരഖ്ധാം എക്‌സ്പ്രസ് ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സന്ത് കബീര്‍നഗര്‍ ജില്ലയില്‍ ചുരൈദ് റെയില്‍വേ സ്റ്റേഷനു സമീപമാണ് അപകടം നടന്നത്. ട്രെയിന്‍ പാളംതെറ്റിയതാണ് അപകടകാരണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഹരിയാനയില്‍ നിന്ന് യുപിയിലെ ഗോരഖ്ധാമിലേക്കു പോകുകയായിരുന്നു ട്രെയിന്‍. സിഗ്നല്‍ തെറ്റി ഇരുട്രെയിനുകളും ഒരേ ട്രാക്കില്‍ വന്നതാണ് കൂട്ടിയിടിക്കുന്നതിന് കാരണാമായത്. ഇടിയുടെ ആഘാതത്തില്‍ മുന്നിലെ ബോഗി പൂര്‍ണമായും തകര്‍ന്നു. ആറോളം ബോഗികള്‍ പാളംതെറ്റി.
അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനും പരിക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്കാനും അദ്ദേഹം കാബിനറ്റ് സെക്രട്ടറിക്ക് നിര്‍ദേശം നല്കി.













Discussion about this post