ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സാമ്പത്തിക മേഖലയിലെ അനുകൂല കാലാവസ്‌ഥയും കമ്പനികള്‍ നേടിയ മികച്ച ലാഭവും കണക്കിലെടുത്താല്‍ ഇന്ത്യ 9.5% വളര്‍ച്ച നേടുമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ഇന്ത്യ 8.8% വളര്‍ച്ച നേടുമെന്ന് ഏപ്രിലില്‍ ഐഎംഎഫ് പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത വര്‍ഷം വളര്‍ച്ച 8.5 ശതമാനമായിരിക്കും.
കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതായും �ലോക സാമ്പത്തിക കാഴ്‌ചപ്പാട് എന്ന റിപ്പോര്‍ട്ടില്‍ ഐഎംഎഫ് പറയുന്നു. നടപ്പു സാമ്പത്തികവര്‍ഷം 8.5% വളര്‍ച്ച നേടുമെന്നു പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നേടിയത് 7.4% വളര്‍ച്ചയായിരുന്നു.
ആഗോളതലത്തിലും ഈ വര്‍ഷം ഉണര്‍വിന്റെ സൂചനകള്‍ ഉണ്ടെന്നും ഐഎംഎഫ് വ്യക്‌തമാക്കി. ഏഷ്യന്‍ വിപണികളിലെ ഉണര്‍വും അമേരിക്കയില്‍ സ്വകാര്യ രംഗത്തു കൂടുതല്‍ നിക്ഷേപം എത്തിത്തുടങ്ങിയതുമാണു കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്. ഈ വര്‍ഷം ആഗോള സാമ്പത്തികരംഗം 4.6% വളര്‍ച്ച നേടും. അടുത്തവര്‍ഷം 4.3 ശതമാനവും. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം 0.6% വളര്‍ച്ച മാത്രമാണു നേടാനായത്.
അതേസമയം, യൂറോപ്യന്‍ രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തികമാന്ദ്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ക്കൂടി ആഗോള വളര്‍ച്ചയില്‍ കനത്ത ഇടിവ് ഉണ്ടാവുകയില്ലെന്നാണു വിലയിരുത്തല്‍. ഏഷ്യന്‍ സാമ്പത്തികമേഖല ഈ വര്‍ഷം 7.5% വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വികസ്വര രാജ്യങ്ങള്‍ കുതിപ്പു തുടരും. ബ്രസീല്‍ ഈ വര്‍ഷം 7.1% വളര്‍ച്ച നേടുമെന്നാണു വിലയിരുത്തല്‍. അടുത്ത വര്‍ഷം ഇത് 4.2 ശതമാനവും. ചൈന ഈ വര്‍ഷം നേടുന്നതു 10.5% വളര്‍ച്ചയായിരിക്കും
Discussion about this post