കൊച്ചി: രാഷ്ട്രീയപ്രവര്‍ത്തകന്റെ വിദ്യാഭ്യാസയോഗ്യതയേക്കാള്‍ മുഖ്യമായത് അയാളുടെ പ്രായോഗികജ്ഞാനമാണെന്ന് ചാലക്കുടി എംപിയും നടനുമായ ഇന്നസെന്റ് അഭിപ്രായപ്പെട്ടു. എറണാകുളം പ്രസ്‌ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസയോഗ്യതാ വിഷയം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
പുസ്തകങ്ങളില്‍ നിന്നുള്ള അറിവിനേക്കാള്‍ വലുതാണ് ജീവിതത്തില്‍ നിന്നും ആര്‍ജ്ജിക്കുന്ന അറിവുകള്‍. എട്ടാംക്ലാസുകാരനായ തന്നേക്കാള്‍ വിദ്യാഭ്യാസം കുറഞ്ഞ കാമരാജ് തമിഴ്‌നാട് മുഖ്യമന്ത്രിയായിട്ടുണെ്ടന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.












