തിരുവനന്തപുരം: ജില്ലയില്‍ എലിപ്പനി പ്രതിരോധനിയന്ത്രണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.എം. സിറാബുദീന്‍ അറിയിച്ചു. ഫീല്‍ഡ് ജീവനക്കാര്‍ക്ക് രോഗം നിരീക്ഷണത്തിനും ബോധവത്‌ക്കരണത്തിനുമുളള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്‌ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
പെട്ടെന്നുളള പനി, പെട്ടെന്നുളള തലവേദന, കണ്ണിന് ചുറ്റും ശക്തിയായ വേദന, കാലിലെ മാംസപേശികള്‍ക്ക് വേദന, ക്ഷീണം, ഓക്കാനം എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭലക്ഷണങ്ങള്‍. എലികള്‍, കന്നുകാലികള്‍, പന്നി എന്നിവയുടെ ശരീരത്തിലെ ലെപ്‌റ്റോസ്‌പൈറ എന്ന ബാക്‌ടീരയയാണ് എലിപ്പനിയുണ്ടാക്കുന്നത്. വേണ്ടത്ര മുന്‍കരുതല്‍ എടുക്കാതെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ പണിയെടുക്കരുതെന്നും കൈകാലുകള്‍ കഴുകരുതെന്നും ഡി.എം.ഒ. അറിയിച്ചു. രോഗസാധ്യത ഏറിയ മേഖലയില്‍ പണിയെടുക്കുന്നവര്‍ കൈയ്യുറ, കാലുറ എന്നിവ ധരിക്കണം. ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന പ്രതിരോധഗുളികകള്‍ കഴിക്കണം. കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ എന്നിവര്‍ പ്രതേ്യകം ശ്രദ്ധിക്കണം. എലിനശീകരണപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും മാലിന്യം കുമിഞ്ഞുകൂടാന്‍ അനുവദിക്കരുതെന്നും ഡി.എം.ഒ. അറിയിച്ചു.












