തിരുവനന്തപുരം: കേരളത്തിന്റെ ആവശ്യങ്ങള്‍ക്കു മുന്തിയ പരിഗണന നല്‍കുമെന്ന് കേന്ദ്രവ്യവസായ സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേന്ദ്ര മന്ത്രിയായി ചുമതലയേറ്റശേഷം കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദേഹം.
പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ ഫാക്ടറിയുടെ സ്ഥലം കഴിയുന്നതും പെട്ടെന്ന് സന്ദര്‍ശിക്കുമെന്നും കരമന-കളിയിക്കാവിള റോഡിന്റെ അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കുമെന്നും പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സഹമന്ത്രിയായി ചുമതലയേറ്റെടുത്തതിനു ശേഷം ആദ്യമായി കന്യാകുമാരിയിലേക്ക് എത്തുന്ന നാഗര്‍കോവില്‍ സ്വദേശിയായ പൊന്‍ രാധകൃഷ്ണനു വിപുലമായ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.













Discussion about this post