ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനം ‘എയര്‍ബസ് എ-380’ ഡല്‍ഹിയിലിറങ്ങി. എയര്‍ബസ് 380 വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ പറക്കാന്‍ അനുമതി നല്‍കിയ ശേഷം ആദ്യമായെത്തുന്ന വിമാനമാണ് ശനിയാഴ്ച വൈകിട്ട് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഈ വിമാനത്തിനായി 4.43 കി.മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയുമുള്ള റണ്‍വേ ഉണ്ടാക്കിയിരുന്നു.
രാത്രി എട്ടുമണിയോടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമെത്തിയത്. വിമാനം ഇറങ്ങിയ വേളയില്‍ ഇരുവശത്തുനിന്നും ജലവര്‍ഷമൊരുക്കിയാണ് വരവേറ്റത്. 560 ടണ്‍ ആണ് വിമാനത്തിന്റെ ഭാരം. ആയിരം ബാഗേജുകള്‍ ഓരോ സര്‍വീസിലും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനായി കണ്‍വേയറും ഒരുക്കിയിട്ടുണ്ട്. നാനൂറോളം പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.












