മുംബൈ: വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ മഹാരാഷ്ട്രയിലെ പറളിയില്‍ സംസ്‌കരിച്ചു. നിയമസഭാംഗമായ മകള്‍ പങ്കജ മുണ്ടെയാണ് ചിതയ്ക്ക് അഗ്നി പകര്‍ന്നത്.
കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ , രാജീവ് പ്രതാപ് റൂഡി എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബി ജെ പി നേതാക്കളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനുപേര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവിടെനിന്ന് മൃതദേഹം മുണ്ടെയുടെ കുടുംബ വീടായ പൂര്‍ണ ബില്‍ഡിങ്ങിലും പൊതുദര്‍ശനത്തിന് വച്ചിരുന്നു.













Discussion about this post