ന്യൂഡല്‍ഹി: ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ ഇടപെടാനാകില്ലെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ സുഷമാ സ്വരാജിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഫ്രെഡറിക്കാ മോഗരീനിയുടെ ഫോണ്‍ സംഭാഷണത്തിനിടെയാണ് ഈ വിഷയം ഉന്നയിച്ചത്.
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസില്‍ വിചാരണ വൈകുന്നതിനാല്‍ അടിയന്തരമായി ഇടപെണമെന്ന് മോഗരീനി ആവശ്യപ്പെട്ടു. എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടാനാകില്ലെന്നായിരുന്നു സുഷമാ സ്വരാജ് മറുപടി നല്‍കി. ജൂലൈ 31നാണ് പട്യാല ഹൗസ് കോടതി കേസ് പരിഗണിക്കുന്നത്. സുവാ നിയമം ചുമത്തേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് എന്‍ഐഎ അന്വേഷണം ഒഴിവാക്കണമെന്നുള്ള നാവികരുടെ ആവശ്യം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കയാണ്.













Discussion about this post