ന്യൂഡല്‍ഹി: മുതിര്‍ന്ന പാര്‍ലമെന്റംഗവും ബിജെപി നേതാവുമായ സുമിത്ര മഹാജന്‍ ലോക്‌സഭാ സ്പീക്കറായി എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരടക്കം 19 പാര്‍ട്ടി നേതാക്കളാണു സ്പീക്കര്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികയില്‍ സുമിത്ര മഹാജന്റെ പേര് ശുപാര്‍ശ ചെയ്തത്. എല്‍.കെ.അദ്വാനി അടക്കമുള്ളവര്‍ സുമിത്ര മഹാജനെ പിന്താങ്ങി. തുടര്‍ന്ന് പ്രധാനമന്ത്രിയും മറ്റ് കക്ഷി നേതാക്കളും ചേര്‍ന്ന് സുമിത്ര മഹാജനെ സ്പീക്കര്‍ സ്ഥാനത്തേക്ക് ആനയിച്ചു.
ഇന്‍ഡോറില്‍ നിന്ന് എട്ടാം തവണയും ലോക്‌സഭാംഗമായ സുമിത്ര മഹാജന്‍, വാജ്‌പേയി മന്ത്രിസഭയില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭയെ നിയന്ത്രിച്ചിരുന്നത് മീരാകുമാറായിരുന്നു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ലോക്‌സഭ സ്പീക്കര്‍ സ്ഥാനത്തേക്ക് വനിതയെത്തുന്നത്.













Discussion about this post