കൊല്ലം: തന്റെ വീടാക്രമിച്ച സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് എംപി എന്‍.കെ പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു. സിപിമ്മിനെ ചതിച്ചവരുടെ അവസ്ഥ ഓര്‍മയുണ്ടല്ലോ എന്നിങ്ങനെയുള്ള കുറിപ്പുകള്‍ തനിക്കെതിരെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം കാര്യങ്ങള്‍ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണം അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ തനിക്കു നേരെ കല്ലേറ് നടത്തിയ സംഭവം മറക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തിനു ശേഷം ഒന്‍പതിന് രാത്രിയിലെ കൊല്ലത്ത് എത്തുകയുള്ളുവെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
Discussion about this post