തിരുവനന്തപുരം: തിരുവനന്തപുരത്തെ ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂള്‍ , കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ (ഗവ.വി.എച്ച്.എസ്.എസ്., കണ്ണൂര്‍) സ്‌കൂളുകളില്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് കായികതാരങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ ഒന്‍പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്നവരും കായികരംഗത്ത് മികവ് തെളിയിച്ചവരുമായ കായികതാരങ്ങള്‍ക്ക് അപേക്ഷിക്കാം. വിവിധ കായിക ഇനങ്ങളില്‍ ലഭിച്ച മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളും സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷകര്‍ ജൂണ്‍ 21 ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരം ജി.വി.രാജാ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഹാജരാകണം. അന്നുനടക്കുന്ന കായികക്ഷമതാ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുമാണ്. വിശദാംശങ്ങള്‍ 0471-2580534 എന്ന ഫോണ്‍ നമ്പരില്‍ ലഭ്യമാണ്.
Discussion about this post