ഹൈദരാബാദ്: സീമാന്ധ്രയുടെ ഒന്നാമത്തെ മുഖ്യമന്ത്രിയായി ടിഡിപി അധ്യക്ഷന്‍ എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ഇ.എല്‍. നരസിംഹന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലികൊടുത്തു. 19 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. മന്ത്രിസഭയില്‍ മൂന്ന് വനിത അംഗങ്ങളുമുണ്ട്.
വിജയവാഡയ്ക്കും ഗുണ്ടൂരിനുമിടയിലുള്ള നാഗാര്‍ജുന നഗറില്‍ വൈകുന്നേരമായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തലസ്ഥാനത്തിനു പുറത്തു നടക്കുന്നത്. ആന്ധ്ര വിഭജനത്തിനു ശേഷം ഇരുസംസ്ഥാനങ്ങള്‍ക്കും പൊതുവായ തലസ്ഥാനമാണ് നല്കിയതെങ്കിലും തെലുങ്കാനയെപ്പോലെ ഹൈദരാബാദില്‍ സീമാന്ധ്രയ്ക്ക് ഔദ്യോഗിക അധികാരമില്ല. മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സിനിമാതാരങ്ങളുമടക്കം നിരവധി പ്രമുഖര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ ആന്ധ്രയിലെ രാഷ്ട്രപതിഭരണം പൂര്‍ണമായും പിന്‍വലിച്ചു. ഇതോടെ ആന്ധ്രാ വിഭജനം ഔദ്യോഗികമായി പൂര്‍ത്തിയായി.













Discussion about this post