കൊല്ലൂര്‍: കൊല്ലൂര്‍ ശ്രീ മൂകാംബികാക്ഷേത്ര ആചാരങ്ങള്‍ക്കു വിരുദ്ധമായി ഒരു സന്ന്യാസിയെ സമാധിയിരുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഒത്തുതീര്‍പ്പുശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ക്ഷേത്രവിശ്വാസികളും ഭരണസമിതിയും സംയുക്തമായി ബുധനാഴ്ച ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ക്ഷേത്രത്തിലെ ചടങ്ങുകളും അന്നദാനവും പതിവുപോലെ നടക്കും. ദേവസ്വം അതിഥിമന്ദിരങ്ങളില്‍ ഭക്തര്‍ക്ക് മുറികള്‍ ലഭിക്കില്ല. ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ ഭക്ഷണം ലഭിക്കാനിടയില്ല. തീര്‍ഥാടകര്‍ അന്നേദിവസം യാത്ര ഒഴിവാക്കി ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ഭരണസമിതിയും ഹര്‍ത്താല്‍ അനുകൂലികളും അഭ്യര്‍ഥിച്ചു.













Discussion about this post