റായ്പൂര്‍: കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്ത് തന്നെയെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍. ഇതിനു പിന്നില്‍ വന്‍ ഗൂഡാലോചന നടന്നിട്ടുണ്ട്. ഏത് ഉന്നതതല അന്വേഷണത്തിനും ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസത്തിനും ജോലിക്കുമായി മുതിര്‍ന്ന കുട്ടികളെ കൊണ്ടുപോകുന്ന സംഭവമുണ്ട്. എന്നാല്‍, പിഞ്ചുകുഞ്ഞുങ്ങളെ ഇത്തരത്തില്‍ കടത്തുന്നതിനു പിന്നില്‍ എന്തു താല്പര്യമാണുള്ളതെന്നും ഹേമന്ദ് സോറന്‍ ചോദിച്ചു. വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













Discussion about this post