തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില 14 രൂപയായി ഉയര്‍ത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നു ധനമന്ത്രി തോമസ് ഐസക്ക്. കണ്‍സ്യൂമര്‍ ഫെഡും സപ്ലൈകോയും വ്യത്യസ്‌ത വിലയില്‍ പഞ്ചസാര വില്‍ക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വില നിലവാരത്തിലെ ഈ അന്തരം കുറയ്‌ക്കാനുള്ള നടപടിയെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിനു സംസ്‌ഥാന സര്‍ക്കാരിനു തനിച്ചു നടപടിയെടുക്കാന്‍ കഴിയില്ല. കേന്ദ്ര സര്‍ക്കാരാണു നടപടി കൈക്കൊള്ളേണ്ടത്. കേന്ദ്രം അടിയന്തര നടപടിയെടുക്കാത്തതു കൊണ്ടാണ് അവശ്യ വസ്‌തുക്കളുടെ വില കൂടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭക്ഷ്യവസ്‌തുക്കളുടെ ഇറക്കുമതി വര്‍ധിപ്പിക്കുകയും പൂഴ്‌ത്തി വയ്‌പു തടയുകയും ചെയ്യണം. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു തോമസ് ഐസക്ക്.
Discussion about this post