ന്യൂഡല്‍ഹി: കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ആഭ്യന്തരമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു. ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നും കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വനിത ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. ഇതേക്കുറിച്ച് അന്വേഷിച്ച കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് മാനവ വിഭവശേഷി മന്ത്രാലയം ശുപാര്‍ശ സമര്‍പ്പിച്ചത്. സംഭവം അന്തര്‍സംസ്ഥാന മനുഷ്യക്കടത്തിനു തുല്യമാണ്.
കുട്ടികളെ കൊണ്ടുവന്നതിനു പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ തീരുമാനം.













Discussion about this post