ന്യൂഡല്‍ഹി: റെയില്‍വേ നിരക്കുകള്‍ കൂട്ടാന്‍ റെയില്‍വേ ബോര്‍ഡിന്റെ ശുപാര്‍ശ. യാത്രാ-ചരക്ക് കൂലികള്‍ കൂട്ടാനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. എസി ക്ലാസ് നിരക്കുകളും കൂടിയേക്കും. ചരക്ക് കൂലിയില്‍ അഞ്ച് ശതമാനം നിരക്ക് വര്‍ധനയ്ക്കാണ് ശുപാര്‍ശ. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്‍പ് റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തും.
അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനയാണ് റെയില്‍വേയ്ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തിയത്. ഇതേതുടര്‍ന്ന് യാത്രാ-ചരക്ക് കൂലികള്‍ കൂട്ടാന്‍ യുപിഎ സര്‍ക്കാര്‍ തന്നെ തീരുമാനിച്ചിരുന്നു. ഇതേ ശിപാര്‍ശ തന്നെയാണ് ബോര്‍ഡ് പുതിയ സര്‍ക്കാരിനും നല്‍കിയിരിക്കുന്നത്.
Discussion about this post