ആലുവ: കൊച്ചി നഗരത്തില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ആംപ്യൂളുകളുമായി ബി.ടെക് എന്‍ജിനീയറിംഗ് ബിരുദധാരി പിടിയിലായി. ജില്ലാ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് ഡല്‍ഹിയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന ആംപ്യൂളുകള്‍ പിടികൂടിയത്. കുമ്പളം മാടവന ഉദാറസ് (വാതപ്പിള്ളി) വീട്ടില്‍ ഹാരീസിനെ (26) യാണ് എക്‌സൈസ് സി.ഐ. കെ.കെ. അനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. എറണാകുളം, തൃപ്പൂണിത്തുറ, കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍ മേഖലകളില്‍ വില്പന നടത്താന്‍ കൊണ്ടുവന്നതായിരുന്നു ആംപ്യൂളുകള്‍. ഡല്‍ഹിയില്‍ നിന്ന് അറുപത് രൂപയ്ക്ക് ആംപ്യൂളുകള്‍ വാങ്ങി അഞ്ഞൂറ് രൂപയ്ക്കാണ് ഇയാള്‍ ജില്ലയില്‍ വിറ്റു കൊണ്ടിരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായിരുന്നു ഇയാള്‍ ആംപ്യൂളുകള്‍ കച്ചവടം നടത്തിയിരുന്നത്. ഈ കണ്ണികളെ പറ്റി കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് സി.ഐ. പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ. ജബ്ബാര്‍, കെ.എ. നൈസാം, സി.ഇ.ഒ.മാരായ ശ്യാംകുമാര്‍, ശശി, സുനീത് കുമാര്‍, ഷക്കീര്‍ ഹുസൈന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
Discussion about this post