തിരുവനന്തപുരം: എസ്എടി ആശുപത്രിക്കു മുന്നില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ വൃദ്ധന്‍ മരിച്ചു. രാവിലെ അഞ്ചുമണിയോടെയാണ് ആശുപത്രിക്കു മുന്നില്‍ പൊള്ളലേറ്റു കിടക്കുന്ന വൃദ്ധനെ കണ്ടെത്തിയത്. ആളുകള്‍ പോലീസിലും ആശുപത്രി അധികൃതരേയും വിവിരം അറിയിച്ചെങ്കിലും ചികിത്സ നല്‍കാനോ ആശുപത്രിക്കുള്ളിലേക്ക് മാറ്റാനോ ആരും തയ്യാറായിരുന്നില്ല.
മണിക്കൂറുകള്‍ക്കു ശേഷം ഒരുസ്വകാര്യ വാര്‍ത്താ ചാനല്‍ സംഘം ആശുപത്രിയിലെത്തിയപ്പോളാണ് വൃദ്ധനെ ചികിത്സക്കായി മാറ്റിയത്. 65 ശതമാനത്തിലേറെ പൊള്ളലേറ്റ വൃദ്ധന്റെ നില ഇതിനോടകം തന്നെ അതീവഗുരുതരമായിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്കു മാറ്റിയ രോഗി മൂന്നുമണിയോടെയാണ് മരണപ്പെട്ടു.
Discussion about this post