തിരുവനന്തപുരം: ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്വകാര്യ ലാബുകളിലും അനുബന്ധ സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. അടിസ്ഥാന യോഗ്യതയില്ലാത്ത രണ്ട് ലാബുകളില്‍ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി സീല്‍ചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മഞ്ഞപ്പിത്തവും, ഹെപ്പറ്റൈറ്റിസ് ബിയും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ഗുണനിലവാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ലാബുകള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Discussion about this post