ഡോ.വി.ആര്‍. പ്രബോധചന്ദ്രന്‍ നായര്‍
ഹര നേത്രാഗ്നി ഗംദഗ്ധ കാമ സംജീവനൗഷധി
ശ്രീമദ് വാഗ്ഭവ കൂടൈക സ്വരൂപ മുഖപങ്കജാ
(നേത്ര – അഗ്നി) സംഹാരമൂര്‍ത്തിയായ ശ്രീപരമേശ്വരന്റെ (ഹരന്‍) മൂന്നാം തൃക്കണ്ണില്‍ നിന്നുളവായ തീയില്‍ (നേത്രാഗ്നി) നിശ്ശേഷം എരിഞ്ഞമര്‍ന്ന (സംദഗ്ധ) കാമദേവന് ജീവന്‍ നല്‍കുന്ന (സംജീവനം) മരുന്നായി ബ്ഭവിച്ചു. ദേവി ലളിതാംബിക ശ്രീപരമേശ്വരനെ കടക്കണ്ണുകൊണ്ട് ഒന്നു കടാക്ഷിച്ചതിന്‍ ഫലമാണേ്രത കാമദേവന്റെ പുനര്‍ജന്മം. (കൂട – ഏക) ഐശ്വര്യപൂര്‍ണമായ വാഗ്ഭവകൂടം എന്ന ഒരേ ഒരാകൃതിയാര്‍ന്നതാണ് ദേവിയുടെ താമരപ്പൂമുഖം.
കണ്ഠാധഃ കടിപര്യന്ത മധ്യകൂട സ്വരൂപിണീ
ശക്തികൂടൈകതാപന്ന കട്യധോഭാഗധാരിണീ
കഴുത്തിനു താഴെ മധ്യഭാഗം വരെ മധ്യകൂടസ്വരൂപമാണ് ദേവിയുടേത്. മധ്യഭാഗത്തിനുതാഴെയുള്ള ദേവീശരീരഭാഗം ശക്തികൂടത്തോട് ഐക്യം (ഏകത) പ്രാപിച്ചതത്രേ. (ശക്തി കൂട – ഏകതാ – ആപന്ന) (കടീ – അധോഭാഗ..)
മുഖം വാഗ്ഭവകൂടം. കഴുത്തിനുതാഴെമുതല്‍ കടിപ്രദേശംവരെ മധ്യകൂടം, കടിപ്രദേശത്തിനുതാഴെ പാദംവരെ ശക്തി കൂടം – ഇപ്രകാരമാണ് ലളിതാംബികയെക്കുറിച്ചുള്ളല സൂക്ഷ്മസ്വരൂപസങ്കല്‍പം. ശ്രീവിദ്യാമന്ത്രം എന്നു പ്രസിദ്ധമായ പഞ്ചദശീമന്ത്രത്തിലെ പതിനഞ്ചക്ഷരങ്ങള്‍. (ഓരോന്നിനോടും ബന്ധപ്പെടുത്താറുളള ദേവതാദികളെ വലയങ്ങള്‍ക്കുള്ളില്‍ സൂചിപ്പിച്ചുകൊണ്ട്) താഴെ ചേര്‍ക്കുന്നു.
ക(ശിവന്‍), ഏ(ശക്തി), ഈ(കാമന്‍), ല(ക്ഷിതി), ഹ്രീം.
ഹ(രവി), സ(ചന്ദ്രന്‍), ക(സ്മരന്‍), ഹ(ഹംസം), ല(ശക്രന്‍)ഹ്രീം
സ(പരം), ക(മാരന്‍), ല(ഹരി),ഹ്രീം
ഇവയില്‍ ആദ്യത്തെ അഞ്ചരങ്ങള്‍ വാഗ്ഭവകൂടം. പിന്നത്തെ അക്ഷരങ്ങള്‍ മധ്യകൂടം, ഒടുവിലത്തെ നാലക്ഷരങ്ങള്‍ ശക്തികൂടവും.













Discussion about this post