തിരുവനന്തപുരം: ആറ്റുകാലിന് സമീപം കൊഞ്ചിറവിളയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി പുഴയില്‍ തള്ളിയ കേസില്‍ മുഖ്യ പ്രതികളായ മൂന്നു പേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. കൊഞ്ചിറവിള, കല്ലടിമുഖം സ്വദേശികളായ ചാത്തന്‍ സജീവ് എന്നു വിളിക്കുന്ന സജീവ്, മുച്ചുണ്ടന്‍ പ്രസാദ് എന്നു വിളിയ്ക്കുന്ന പ്രസാദ്, പുഞ്ചിരി വിനോദ് എന്നു വിളിക്കുന്ന വിനോദ് എന്നിവരെയാണ് ഫോര്‍ട്ട് പോലീസും ഷാഡോ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന മൂവരെയും ഒളിസങ്കേതത്തില്‍ നിന്നും ഇന്നു രാവിലെയാണ് പിടികൂടിയത്. പ്രതികളുടെ അറസ്റ്റ് ഇന്നു വൈകുന്നേരം രേഖപ്പെടുത്തിയേക്കും.
കഴിഞ്ഞ ഞായറാഴ്ച രാത്രിയില്‍ കല്ലടിമുഖത്ത് വച്ച് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്നു മൂന്നു പ്രതികളും.
Discussion about this post