തിരുവനന്തപുരം: കേന്ദ്രം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട കേരളത്തില്‍ നിന്നുള്ള ഗവര്‍ണര്‍മാര്‍ സ്വമേധയാ രാജിക്ക് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് സുധാകരന്‍ ഗവര്‍ണര്‍മാര്‍ ഒഴിയണമെന്നാവശ്യപ്പെട്ടിട്ടുള്ളത്. കെ. ശങ്കരനാരായണനും, വക്കം പുരുഷോത്തമനും രാജിക്ക് തയ്യാറാകണമെന്നാണ് സുധാകരന്‍ പറയുന്നു.
എന്‍ഡിഎയുടെ ഔദാര്യം സ്വീകരിക്കേണ്ട കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. കോണ്‍ഗ്രസിനെ പുരോഗതിയിലേക്ക് നയിക്കുവാനുള്ള ഉത്തരവാദിത്വം എല്ലാവരും ഏറ്റെടുക്കണമെന്നും സുധാകരന്‍ ഫെയ്‌സ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post