കോഴിക്കോട്: പാല്‍ വില വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ.സി. ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച നിര്‍ദേശം മില്‍മ നേരത്തേ ഉന്നയിച്ചിരുന്നു. കര്‍ഷകര്‍ക്കു ന്യായമായ വില നല്‌കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടാഗോര്‍ ഹാളില്‍ വടക്കന്‍ മേഖലയിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളുടേയും ഭാരവാഹികളുടെയും യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പാലിന്റെ ഉത്പാദനചെലവും ക്ഷീരകര്‍ഷകര്‍ക്കു ലഭിക്കുന്ന വിലയും തമ്മിലുള്ള അന്തരം വര്‍ധിക്കുകയാണ്. തീറ്റയ്ക്കും പരിപാലനത്തിനുമായി ചെലവു വരുന്നതിന്റെ പകുതിപോലും കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല. പലരും ഈ മേഖലയില്‍ പിടിച്ചു നില്ക്കാനാകാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വിലവര്‍ധന നിര്‍ദേശം നടപ്പാക്കുകയല്ലാതെ പോംവഴിയില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post