തിരുവനന്തപുരം: സംസ്ഥാനത്തു ലോഡ്‌ഷെഡിംഗ് ഈ മാസം 27നു പിന്‍വലിക്കുമെന്നു വൈദ്യുതി മന്ത്രിആര്യാടന്‍ മുഹമ്മദ് അറിയിച്ചു. കുറവു പരിഹരിക്കുന്നതിനായി കായംകുളം താപനിലയത്തില്‍നിന്നു വൈദ്യുതി വാങ്ങും. 27നു മുമ്പായി നല്ല മഴ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
കാലവര്‍ഷം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരിക്കുകയും സംസ്ഥാനത്തെ 31 അണക്കെട്ടുകളിലും ജലനിരപ്പു ക്രമാതീതമായി താഴുകയും ചെയ്ത സാഹചര്യത്തിലാണു ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയത്. സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതിയായ ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 52 ശതമാനം മഴക്കുറവാണ് ഇത്തവണ ജൂണ്‍ തുടക്കത്തില്‍ രേഖപ്പെടുത്തിയത്. ബട്ടര്‍ഫ്‌ളൈ വാല്‍വിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശബരിഗിരി പദ്ധതിയില്‍ ഉത്പാദനം നിറുത്തിവച്ചിരുന്നു.
Discussion about this post