തിരുവനന്തപുരം: അമിത പലിശയ്ക്ക് നിയമവിരുദ്ധമായി പണം കൊടുത്തു നിയമലംഘനം നടത്തുന്നവര്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച 53 റെയ്ഡുകള്‍ നടത്തിയതായി സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതേത്തുടര്‍ന്ന് 20 പേര്‍ പോലീസ് പിടിയിലായി. ഒന്‍പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ ഇതുവരെയായി അമിതപലിശക്കാര്‍ക്കെതിരെ നടന്ന 11202-ലേറെ റെയ്ഡുകളിലായി 892 -പേര്‍ പിടിയിലായി. 1767 കേസുകള്‍ ആകെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അമിത പലിശക്കാരെക്കുറിച്ചും അനധികൃത പണമിടപാടു സ്ഥാപനങ്ങളെക്കുറിച്ചും പോലീസ് നടത്തുന്ന അന്വേഷണത്തിന്റെയും പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്റെയും അടിസ്ഥാനത്തിലുള്ള കര്‍ശന പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് സംസ്ഥാനപോലീസ് അദ്ദേഹം അറിയിച്ചു.
Discussion about this post