രാജമുന്ദ്രി: കിഴക്കന്‍ ഗോദാവരി ജില്ലയില്‍ പ്രകൃതിവാതക പൈപ്പ് ചോര്‍ന്നു തീപിടിത്തമുണ്ടായ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 17 ആയി. 80 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റ നാലു പേരുടെ നില ഗുരുതരമായി തുടരുന്നു. കാകിനട അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അഞ്ചു വയസുകാരിയും 20കാരനുമാണ് മരിച്ചത്.
ദുരന്തസ്ഥലത്തുനിന്ന് ഇതുവരെ 12 മൃതദേഹങ്ങള്‍ കണെ്ടത്തി. മൂന്നുപേര്‍ ആശുപത്രിയില്‍ വച്ചാണു മരണത്തിനു കീഴടങ്ങിയത്. ഇതിനിടെ, ദുരന്തത്തില്‍ ഉത്തരവാദികളായ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെതിരേ (ഗെയില്‍) പോലീസ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു.












