ഹൈദരാബാദ്: വിവിധ രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ പിഎസ്എല്‍വി -സി 23 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നും വിജയകരമായി വിക്ഷേപിച്ചു.രാവിലെ 9.52നായിരുന്നു വിക്ഷേപണം നടന്നത്.
ഉപഗ്രഹങ്ങളെല്ലാം വിജയകരമായി ഭ്രമണപഥത്തിലെത്തിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണത്തിനു സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരെ മോഡി നേരിട്ട് അഭിനന്ദനം അറിയിച്ചു.
ഫ്രാന്‍സ്, കാനഡ, ജര്‍മനി, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടെ ഉപഗ്രഹങ്ങളും വഹിച്ചു കൊണ്ടാണ് പിഎസ്എല്‍വി -സി 23 ഭ്രമണപഥത്തിലെത്തിയത്. ഇതിലൂടെ വാണിജ്യപരമായി ഇന്ത്യക്കു വന്‍വളര്‍ച്ചയാണ് വന്നിരിക്കുന്നത്. പിഎസ്എല്‍വി -സി 23 വിജയകരമായി ഭ്രമണപഥത്തില്‍ എത്തിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ ഉപഗ്രഹ വിക്ഷേപണത്തിനായി ഇന്ത്യയുടെ സഹായം തേടിയേക്കും. 230 ടണ്‍ ഭാരമാണുള്ളത് പിഎസ്എല്‍വി -സി 23ക്കു ഉള്ളത്.
കാനഡയുടെ കാന്‍ എക്‌സ് 4, കാന്‍ എക്‌സ് 5, സിംഗപ്പൂരിന്റെ ഉപഗ്രഹം, ജര്‍മനിയുടെ എയ്‌സാറ്റ്, ഫ്രാന്‍സിന്റെ ഭൗമ നിരീക്ഷണ ഉപഗ്രഹം സ്‌പോട്ട് 7 എന്നിവയാണു പിഎസ്എല്‍വി സി-23 ഭ്രമണപഥത്തിലെത്തിച്ചത്. ഇതുവരെ 35 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചിട്ടുള്ള ഐഎസ്ആര്‍ഒ ആദ്യമായാണ് വിദേശ ഉപഗ്രഹങ്ങള്‍ മാത്രമായി വിക്ഷേപിക്കുന്നത്.
Discussion about this post